പ്രതിഷ്ഠാ വാർഷികം

11:35 PM Feb 09, 2017 | Deepika.com
അത്തിക്കയം: കുടമുരുട്ടി എസ്എൻഡിപി ശാഖായോഗം വക ഗുരുമന്ദിരത്തിലെ ശ്രീനാരായണ ഗുരുദേവ പ്രതിമയുടെ പ്രതിഷ്ഠാവാർഷികം 12നു നടക്കും. ഷാജി ശാന്തി ചിങ്ങവനം മുഖ്യകാർമികത്വം വഹിക്കും. ഗണപതിഹോമം, ഗുരുപൂജ, കലശപൂജ, സർവൈശ്വര്യപൂജ, അന്നദാനം എന്നിവയുണ്ടാകും.