പുനഃപ്രതിഷ്ഠാ ഉത്സവം

11:35 PM Feb 09, 2017 | Deepika.com
തിരുവല്ല: വളഞ്ഞവട്ടം മുത്താരമ്മൻ ബാലഭദ്രാ ദേവിക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠാദിന ഉത്സവം തുടങ്ങി. ഇന്നലെ നടന്ന പെ!ാങ്കാലയ്ക്ക് സംവിധായകൻ എം.വി. പത്മകുമാർ ഭദ്രദീപം തെളിച്ചു. തന്ത്രി വിഷ്ണു നമ്പൂതിരി പെ!ാങ്കാല സമർപ്പണം നടത്തി. എസ്എസ്എൽസി, പ്ലസ് ടു അവാർഡ് ദാനവും ഗോപുര ഫണ്ട് ഉദ്ഘാടനവും കാരുണ്യ സഹായനിധി ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടത്തി. ഇന്ന് രാവിലെ 9.30ന് കലശം, 4.30ന് കരകം വരവ്, വൈകിട്ട് 6.30ന് ഭക്‌തിഗാനസുധ, 9.30ന് കലാസന്ധ്യ. നാളെ പുലർച്ചെ ഒന്നിന് ആറാട്ട് എഴുന്നള്ളിപ്പ്, 1.30ന് വില്ലടിച്ചാൻപാട്ട്, മൂന്നിന് ആറാട്ട് വരവ്, 4.15ന് മഞ്ഞൾ നീരാട്ട്. രാത്രി 7.30ന് ഗുരുതി പൂജ.