മഞ്ചേരി: തനിച്ച് താമസിക്കുന്ന വയോധികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പന്തല്ലൂർ പുളിക്കൽ പരേതനായ കളകപ്പാറ അഹമ്മദ്കുട്ടിയുടെ മകൾ ഫാത്തിമ (60) ആണ് വീടിനകത്ത് മരിച്ചത്.
ബുധനാഴ്ച അർധരാത്രിയോടെയാണ്് മരണമെന്നു സംശയിക്കുന്നു. അയൽപക്കത്ത് താമസിക്കുന്ന സഹോദരൻ രാവിലെ ഭക്ഷണവുമായി എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കളില്ലാത്ത ഫാത്തിമ സഹോദരങ്ങളായ മുഹമ്മദ്, മൊയ്തീൻ, സെയ്തലവി, ഉമ്മാച്ചു, കുഞ്ഞാമി, നഫീസ എന്നിവരുടെ സംരക്ഷണത്തിലായിരുന്നു. പാണ്ടിക്കാട് എസ്ഐ ദയാശീലൻ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി.
വയോധിക പൊള്ളലേറ്റു മരിച്ച നിലയിൽ
10:27 PM Feb 09, 2017 | Deepika.com