ചാലക്കുടി: ജനസാന്ദ്രതയേറിയ നഗരസഭയിൽ ഒരിടത്തും മദ്യവില്പന കേന്ദ്രം ആരഭിക്കുവാൻ അനുവാദം നൽകരുതെന്ന് സർക്കാരിനോട് ആവശ്യപ്പെടാൻ പ്രത്യേക കൗൺസിൽ യോഗം ചേരണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തെ കൗൺസിലർമാർ നോട്ടീസ് നൽകി.
ടൗണിൽ പ്രവർത്തിച്ചുവരുന്ന ബീവറേജസ് കോർപറേഷന്റെ റീട്ടെയിൽ ഷോപ്പ് സുപ്രിം കോടതി ഉത്തരവ് പ്രകാരം മാറ്റിവരുന്ന സാഹചര്യത്തിൽ ജനങ്ങൾ തിങ്ങിപാർക്കുന്ന മറ്റ് സ്ഥലങ്ങളിൽ സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം ആവശ്യപ്പെട്ടു.
നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും പ്രവർത്തിക്കുന്നതുമായ നഗരസഭയിൽ ഒരിടത്തും മദ്യഷാപ്പ് തുടങ്ങാതിരിക്കാൻ നഗരസഭ നടപടിയെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഇതിനകം തന്നെ ചാലക്കുടിയിലെ വിവിധ പ്രദേശങ്ങളിൽ മദ്യഷാപ്പ് തുടങ്ങുന്നതിനുള്ള നടപടികളുമായി ബീവറേജ് കോർപറേഷൻ മുന്നോട്ടു പോകുകയും ജനങ്ങൾ പ്രതിഷേധവുമായി രംഗത്തു വരികയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ മദ്യവില്പന കേന്ദ്രം ആരംഭിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടു.
ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ മദ്യവില്പന കേന്ദ്രം സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണം
02:05 AM Feb 09, 2017 | Deepika.com