ഇരിങ്ങാലക്കുട: സൗഹൃദ കൂട്ടായ്മ തൃശൂർ അശ്വനി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ കിഡ്നി രോഗ നിർണയ ക്യാന്പും ബോധവൽകരണ സെമിനാറും നടത്തി. 247 പേർ ക്യാന്പിൽ പങ്കെടുത്തു. ഇരിങ്ങാലക്കുട സഹകരണ ആശുപത്രി ചെയർമാൻ എം.പി. ജാക്സണ് ക്യാന്പും സെമിനാറും ഉദ്ഘാടനം ചെയ്തു. സുനിൽ മുഗൾക്കുടം അധ്യക്ഷത വഹിച്ചു.
ഡോ. ബിനീഷ് ക്യാന്പിനു നേതൃത്വം നൽകി. ക്യാന്പിനോടനുബന്ധിച്ച് 12 ന് അരിപ്പാലം എഎംഎൽപി സ്കൂളിൽ രാവിലെ 9.30 ന് പോലീസും പൊതുജനങ്ങളും എന്ന വിഷയത്തിൽ ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പെക്ടർ എം.കെ. സുരേഷ്കുമാറും, ലഹരി വിമുക്ത കേരളം എന്ന വിഷയത്തിൽ ലഹരി വിരുദ്ധ സമിതി സംസ്ഥാന കോ-ഓർഡിനേറ്റർ ഇസാബിൻ അബ്ദുൾകരീമും ക്ലാസുകൾ നയിക്കും.
ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സണ് നിമ്യ ഷിജു സെമിനാറിന്റെ ഉദ്ഘാടനം നിർവഹിക്കും.
സൗജന്യ കിഡ്നിരോഗ ബോധവത്കരണ സെമിനാർ
02:05 AM Feb 09, 2017 | Deepika.com