മാ​ള അ​ര​വി​ന്ദ​ൻ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വം സ​മാ​പി​ച്ചു

02:05 AM Feb 09, 2017 | Deepika.com
മാള: നാ​ലു ദി​വ​സം നീ​ണ്ടു​നി​ന്ന മാ​ള അ​ര​വി​ന്ദ​ൻ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വം സ​മാ​പി​ച്ചു. തൃ​ശൂ​ർ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ഴി​ക്കാ​ട്ടു​ശ്ശേ​രി ഗ്രാ​മി​ക ഫി​ലിം സൊ​സൈ​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് മേ​ള സം​ഘ​ടി​പ്പി​ച്ച​ത്. മാ​ള ഗം​ഗ മൂ​വീ​സി​ലും കു​ഴി​ക്കാ​ട്ടു​ശേരി ഗ്രാ​മി​ക​യി​ലു​മാ​യി പതിനൊന്ന് സി​നി​മ​ക​ളാ​ണ് പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. രണ്ടു മ​ല​യാ​ളം ചി​ത്ര​ങ്ങ​ളും മൂന്ന് ഇ​ന്ത്യ​ൻ ഭാ​ഷാ ചി​ത്ര​ങ്ങ​ളും ആറു ലോ​ക​ഭാ​ഷാ ചി​ത്ര​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ച്ചു.
കു​ഴി​ക്കാ​ട്ടു​ശ്ശേ​രി ഗ്രാ​മി​ക​യി​ൽ ഗ്രാ​മി​ക ഫി​ലിം സൊ​സൈ​റ്റി പ്ര​സി​ഡന്‍റ്് തു​ന്പൂ​ർ ലോ​ഹി​താ​ക്ഷ​ന്‍റെ അ​ദ്ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മാ​പ​ന സ​മ്മേ​ള​നം കി​ഷോ​ർ അ​ര​വി​ന്ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.കെ.​ കി​ട്ട​ൻ, ഷാ​ന്‍റി ജോ​സ​ഫ്, വ​ട​ക്കേ​ട​ത്ത് പ​ത്മ​നാ​ഭ​ൻ, ഡോ. ​വി.​പി.​ജി​ഷ്ണു എ​ന്നി​വ​ർ സം​സാ​രി​ച്ചു. തു​ട​ർ​ന്ന് മ​ല​യാ​ള​ചി​ത്രം "ഒ​റ്റ​യാ​ൾ​പാ​ത’ സ​മാ​പ​ന​ചി​ത്ര​മാ​യി പ്ര​ദ​ർ​ശി​പ്പി​ച്ചു.