ജീ​വ​ന​ക്കാ​രു​ടെ ഒ​ഴി​വു​ക​ൾ നി​ക​ത്ത​ണം

02:05 AM Feb 09, 2017 | Deepika.com
ോ​ടാ​ലി: മ​റ്റ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തോ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സിപിഐ മ​റ്റ​ത്തൂ​ർ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി സി.​യു.​പ്രി​യ​ൻ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പു മ​ന്ത്രി​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. സെ​ക്ര​ട്ട​റി, അ​സി.​സെ​ക്ര​ട്ട​റി എ​ന്നി​വ​ർ അ​വ​ധി​യി​ലാ​ണ്.
എ​ൽഡി, യുഡി ക്ലാ​ർ​ക്കു​മാ​രു​ടെ നാ​ലു​ത​സ്തി​ക​ക​ൾ ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്നു. എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ലെ ഓ​വ​ർ​സീ​യ​റും അ​വ​ധി​യി​ലാ​ണ്. ഇ​തു​മൂ​ലം പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും പൊ​തു​ജ​ന​ങ്ങ​ൾ​ക്കു ന​ൽ​കേ​ണ്ട അ​വ​ശ്യ​സേ​വ​ന​ങ്ങ​ളി​ലും വി​വി​ധ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കു​ന്ന​തി​ലും കാ​ല​താ​മ​സം നേ​രി​ടു​ന്ന​താ​യി നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.