ചാലക്കുടി: ഒരു മാസത്തോളമായി തിരുവനന്തപുരം ലോ അക്കാദമിയിൽ നടന്ന വിദ്യാർഥി സമരം വിജയിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് കോൺഗ്രസ് കമ്മിറ്റി പ്രകടനം നടത്തി.
സമരത്തിന് നേതൃത്വം നൽകിയ വിദ്യാർഥികളേയും നേതാക്കളെയും അഭിനന്ദിച്ചു. മണ്ഡലം പ്രസിഡന്റ് ഷിബു വാലപ്പൻ അധ്യക്ഷത വഹിച്ചു.
ഡിസിസി സെക്രട്ടറി വി.ഒ.പൈലപ്പൻ, യുഡിഎഫ് ചെയർമാൻ എബി ജോർജ്, ശ്രീകുമാർ ചാലക്കുടി, സലീം കളക്കാട്ട്, വി.എൽ.ജോസൻ, ബിജു എസ്.ചിറയത്ത്, കെ.വി.പോൾ, എം.ഐ.ജോസ്, പോൾ, സി.എൽ.ഡേവിസ്, എൻ.സി.തോമസ്, ഷൈജു മാളക്കാരൻ, കെ.കെ.അനിൽലാൽ, എം.ശിവദാസൻ, ദീപു ദിനേശ്, റഹിൻ കല്ലാട്ടിൽ നേതൃത്വം നൽകി.
ലോ അക്കാദമി സമരം വിജയിപ്പിച്ചതിൽ ആഹ്ലാദപ്രകടനം നടത്തി
02:05 AM Feb 09, 2017 | Deepika.com