മെഗാ മെഡിക്കൽ ക്യാന്പ് 12ന്
ചാലക്കുടി: അവാർഡിന്റെ നേതൃത്വത്തിൽ ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെയും അമല മെഡിക്കൽ കോളജിന്റെയും സഹകരണത്തോടെ സൗജന്യ മെഗാ മെഡിക്കൽ ക്യാന്പ് 12ന് രാവിലെ ഒന്പത് മുതൽ കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ നടത്തുന്നതാണ്. രാവിലെ പത്തിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ഷിജു മെഡിക്കൽ ക്യാന്പ് ഉദ്ഘാടനം ചെയ്യും.
ഊർജസംരക്ഷണ സൈക്കിൾ റാലി ഇന്ന്
ചാലക്കുടി: എനർജി കൺസർവേഷൻ സൊസൈറ്റി ഇന്ന് ഊർജസംരക്ഷണ സൈക്കിൾ റാലി നടത്തും. രാവിലെ 9.30ന് ട്രാംവെ റോഡിൽ നിന്നും ആരംഭിക്കും. റാലി സികെഎംഎൻഎസ്എസ് സ്കൂളിൽ സമാപിക്കും.
കംപ്യൂട്ടർ ഡിപ്ലോമ കോഴ്സുകൾ
ചാലക്കുടി: കേരള സർക്കാർ സ്ഥാപനമായ ചാലക്കുടി എൽബിഎസ് സെന്ററിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, ഡിപ്ലോമ ഇൻ കംപ്യൂട്ടർ അപ്ലിക്കേഷൻസ് കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. എസ്സി എസ്ടി ഒഇസി വിഭാഗക്കാർക്ക് പ്രവേശനം സൗജന്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് ഓഫീസർ-ഇൻ-ചാർജ് എൽബിഎസ് സബ് സെന്റർ, ടൗൺഹാൾ ബിൽഡിംഗ്, ചാലക്കുടി എന്ന വിലാസത്തിൽ 9562269577 എന്നീ ഫോൺ നന്പറുകളിലോ ബന്ധപ്പെടുക.
ഓർമിക്കാൻ
01:59 AM Feb 09, 2017 | Deepika.com