കേച്ചേരി: ചൊവ്വന്നൂർ ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ ചൂണ്ടൽ ഗവൺമെന്റ് യുപി സ്കൂളിൽ രണ്ടു ദിവസങ്ങളിലായി യുപി വിഭാഗം വിദ്യാർഥിനികളുടെ ഉണർവ് ശാക്തീകരണ ശില്പശാല സംഘടിപ്പിച്ചു.
ചൂണ്ടൽ പഞ്ചായത്തിലെ കേച്ചേരി ജ്ഞാനപ്രകാശിനി യുപി വിഭാഗം വിദ്യാർഥിനികളുടെ ഉണർവ് ശാക്തീകരണ ശില്പശാല ശ്രദ്ധേയമായി.
ചൂണ്ടൽ പഞ്ചായത്തിലെ കേച്ചേരി ജ്ഞാനപ്രാകശിനി യുപി സ്കൂൾ, പാറന്നൂർ സെന്റ് തോമസ് യുപി സ്കൂൾ, ചൂണ്ടൽ ലേഡി ഇമ്മാക്കുലേറ്റ് ഗേൾസ് ഹൈസ്കൂളിലെ യുപി വിഭാഗം, ചൂണ്ടൽ ഗവൺമെന്റ് യുപി സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അന്പതോളം വിദ്യാർഥികളും ജനപ്രതിനിധികളും ബിആർസി പ്രതിനിധികളും വിദ്യാഭ്യാസ-ആരോഗ്യ പ്രവർത്തകരുമാണ് ക്യാന്പിൽ പങ്കെടുത്തത്. വ്യക്തിശുചിത്വം, വ്യക്തിത്വവികസനം, നിയമബോധവത്കരണം, കരകൗശല നിർമാണ പരിശീലനം, കൗൺസിലിംഗ് എന്നിവയും നടന്നു. ചൂണ്ടൽ ഗവൺമെന്റ് യുപി സ്കൂൾ അങ്കണത്തിൽ ചൂണ്ടൽ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.കരീം ശാക്തീകരണ ശില്പശാല ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈലജ പുഷ്പാകരൻ അധ്യക്ഷത വഹിച്ചു. ചൊവ്വന്നൂർ ബിആർസി കോ-ഓഡിനേറ്റർ പി.കെ.അബൂബക്കർ ക്യാന്പ് വിശദീകരണവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.കെ.ആന്റണി മുഖ്യപ്രഭാഷണവും നടത്തി. ചൂണ്ടൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗംഗാദേവി, റെന്നി ആന്റണി, ഷീജ ജോസഫ് എന്നിവർ ക്ലാസെടുത്തു.
മെറിൻ ജോസഫ് എന്നിവർ ക്ലാസെടുത്തു. മെറിൻ രാഹുൽ കൗൺസിലിംഗിന് നേതൃത്വം നൽകി. സ്കൂൾ പ്രധാനാധ്യാപിക വത്സ, പിടിഎ പ്രസിഡന്റ് ജലജാമണി, വി.വി.വേണുഗോപാൽ, ബിപിഒ ജോൺ ബി.പുലിക്കോട്ടിൽ എന്നിവർ പ്രസംഗിച്ചു.
വിദ്യാർഥിനികളുടെ ശാക്തീകരണ ശില്പശാല നടത്തി
01:59 AM Feb 09, 2017 | Deepika.com