വീ​ട്ട​മ്മ​മാ​ർ കു​ട​വു​മാ​യി വാ​ട്ട​ർ അ​ഥോറ​റ്റി ഓ​ഫീ​സി​ലെ​ത്തി പ്ര​തി​ഷേ​ധി​ച്ചു

01:59 AM Feb 09, 2017 | Deepika.com
ഗു​രു​വാ​യൂ​ർ: അ​ങ്ങാ​ടി​ത്താ​ഴം പ്ര​ദേ​ശ​ത്തെ അ​ന്പ​തോ​ളം വീ​ടു​ക​ളി​ൽ കു​ടി​വെ​ള്ളം ല​ഭി​ക്ക​ത്ത​തി​നെ​തു​ട​ർ​ന്ന് വീ​ട്ട​മ്മ​മാ​ർ ഒ​ഴി​ഞ്ഞ കു​ട​വു​മാ​യി വാ​ട്ട​ർ അ​ഥേറ​റ്റി ഓ​ഫീ​സി​ലെ​ത്തി പ്ര​തി​ഷേ​ധി​ച്ചു.
​ഒ​ഴി​ഞ്ഞ കു​ട​വും ബ​ക്ക​റ്റു​മാ​യി പ്ര​ക​ട​ന​മാ​യെ​ത്തി​യ വീ​ട്ട​മ്മാ​രും പ്രാ​യ​മാ​യ​വ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ വാ​ട്ട​ർ അ​ഥോറ​റ്റി അ​സിസ്റ്റന്‍റ് ​എ​ൻ​ജി​നിയ​ർ പി.​ഡി.​തോ​മ​സി​നെ ഉ​പ​രോ​ധി​ച്ചു.
ദി​വ​സ​ങ്ങ​ളാ​യി പ്ര​ദേ​ശ​ത്ത് കു​ടി​വെ​ള്ളം ല​ഭി​ക്കു​ന്നി​ല്ലെ​ന്നും ഇ​തി​ന് അ​ടി​യ​ന്തി​ര​മാ​യി പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.​പ​ണം കൊ​ടു​ത്ത് വെ​ള്ളം വാ​ങ്ങി ഉ​പ​യോ​ഗി​ക്കേ​ണ്ട സ്ഥി​തി​യാ​ണി​വി​ടെ​യെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.​ ഈ​പ്ര​ദേ​ശ​ത്തെ പൈ​പ്പ് ലൈ​നി​ൽ ത​ട​സം ഉ​ണ്ടാ​യ​തി​നാ​ലാ​ണ് വെ​ള്ളം ല​ഭി​ക്കാ​ത്ത​തെ​ന്ന് എ​ൻ​ജി​നി​യ​ർ പി.​ഡി.​തോ​മ​സ് അ​റി​യി​ച്ചു.​
പൈ​പ്പ് ലൈ​നി​ലെ ത​ട​സം ക​ണ്ടെ​ത്തി ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ പ​രി​ഹാ​രം കാ​ണു​മെ​ന്ന ഉ​റ​പ്പി​ലാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ർ മ​ട​ങ്ങി​യ​ത്.​ വെ​ൽ​ഫയർ പാ​ർ​ട്ടി നേ​താ​ക്ക​ളാ​യ കെ.​കെ.​ഷാ​ജ​ഹാ​ൻ,അ​ക്ബ​ർ ചാ​വ​ക്കാ​ട്,ഹ​നീ​ഫ ചാ​വ​ക്കാ​ട്,വി.​എം.​ഹു​സൈ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​തി​ഷേ​ധ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.