പാലുവായ്: സെന്റ് ആന്റണീസ് കോൺവന്റ് യുപി 84-ാം സ്കൂൾ വാർഷികമാഘോഷിച്ചു. നവീകരിച്ച വിദ്യാലയ കെട്ടിടത്തിന്റെ ഉദ്ഘാടനവും അറബി ഭാഷാധ്യാപിക ബ്രിജീത്തക്ക് യാത്രയയപ്പ് സമ്മേളനവും രക്ഷാകർതൃസംഗമവും മണലൂർ നിയോജകമണ്ഡലം എംഎൽഎ മുരളി പെരുനെല്ലി ഉദ്ഘാടനം ചെയ്തു.
പാലയൂർ സെന്റ് തോമസ് തീർഥകേന്ദ്രം റെക്ടർ ഫാ. ജോസ് പുന്നോലിപറന്പിൽ അധ്യക്ഷനായിരുന്നു. ചാവക്കാട് എഇഒ പി.ബി.അനിൽ, കോർപറേറ്റ് മാനേജർ സിസ്റ്റർ ആത്മ, ഗുരുവായൂർ മുനിസിപ്പാലിറ്റി കൗൺസിലർമാരായ പി.എസ്.രാജൻ, ബിന്ദു അജിത്കുമാർ, സ്കൂൾ ഹെഡ്മിസ്ട്രസ് സി.സുനിത, അധ്യാപിക വി.ഡി.ജീന, സ്കൂൾ ലീഡർ സാന്ദ്ര ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
സ്കൂൾ മാനേജർ സിസ്റ്റർ ജോഫി കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
സ്കൂൾ വാർഷികം
01:59 AM Feb 09, 2017 | Deepika.com