കുന്നംകുളം: ഗതാഗതക്കുരുക്കിൽ വീർപ്പ് മുട്ടുന്ന കുന്നംകുളം ടൗണ്‍ വികസനവുമായി ബന്ധപ്പെട്ട് വ്യവസായ മന്ത്രി എ.സി മൊയ്തീന്റെ അധ്യക്ഷതയിൽ ജനപ്രതിനിധികളുടേയും, ഉദ്യോഗസ്ഥരുടേയും അവലോകന യോഗം ചേർന്നു.
ടൗണ്‍ വികസനവുമായി ബന്ധപ്പെട്ട് മാസ്റ്റർ പ്ലാൻ തയ്യാറാക്കാനും, പ്രദേശത്തെ ജനപ്രതിനിധികൾ, വ്യാപാരികൾ, സാമൂഹ്യ-രാഷ്ട്രീയ പ്രവർത്തകർ തുടങ്ങി മുഴുവൻ ജനങ്ങളേയും പങ്കെടുപ്പിച്ച് സമഗ്രമായ വികസന യോഗം വിളിക്കാനും ധാരണയായി. മന്ത്രിയുടെ ചേന്പറിൽ നടന്ന യോഗത്തിൽ കുന്നംകുളം മുൻസിപ്പൽ ചെയർപേഴ്സണ്‍ സീത രവീന്ദ്രൻ, വൈസ് ചെയർമാൻ പി.എം. സുരേഷ്, നാറ്റ്പാക്ക് ഡയറക്ടർ ഡോ. ബി.ജി. ശ്രീദേവി, എക്സിക്യൂട്ടീവ് എൻജിനീയർ എം.എസ് സുജ, ജിജോ , കെ.എ അസീസ്, ടി.ആർ മനോജ് തുടങ്ങിയവർ പങ്കെടുത്തു.
കുന്നംകുളം ടൗണ്‍ വികസനം: അവലോകനയോഗം ചേർന്നു
01:59 AM Feb 09, 2017 | Deepika.com