കരുവാരക്കുണ്ട്: ഗ്രാമപഞ്ചായത്ത് പ്രീപ്രൈമറി സ്കൂൾ കലോൽസവം മാർച്ച് ഒന്ന്, രണ്ട് തിയതികളിൽ തരിശ് ജിഎൽപി സ്കൂളിൽ നടക്കും. സ്വാഗതസംഘം രൂപവത്ക്കരണ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
കെ.പി.ഹാരിസ് അധ്യക്ഷത വഹിച്ചു. കെ.റംല, എൻ.കെ.ഉണ്ണീൻകുട്ടി, കെ.കെ.ജയിംസ്, കെ.സി.മുഹമ്മദ്, എം.ദേവദാസ്, വി.ടി.സൈനുദീൻ, ഒ.പി. അബൂബക്കർ, വി.സതീഷ്കുമാർ, എം.കൃഷ്ണൻകുട്ടി, ടി.പി.ഹംസ എന്നിവർ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.മുഹമ്മദ് ചെയർമാനും സ്കൂൾ പ്രധാനാധ്യാപിക കെ.അനിത ജനറൽ കണ്‍വീനറുമാണ്.
സ്വാഗതസംഘം രൂപീകരിച്ചു
01:09 AM Feb 09, 2017 | Deepika.com