എ​ള​ങ്കൂ​ർ മേ​ഖ​ല​യി​ൽ വ്യാ​പ​ക മോ​ഷ​ണം

01:09 AM Feb 09, 2017 | Deepika.com
മ​ഞ്ചേ​രി: പ​യ്യ​നാ​ട്, എ​ള​ങ്കൂ​ർ, മ​ഞ്ഞ​പ്പ​റ്റ ഭാ​ഗ​ങ്ങ​ളി​ൽ മോ​ഷ​ണം വ്യാ​പ​ക​മാ​കു​ന്നു. ഈ​യി​ടെ ന​ട​ന്ന അ​ഞ്ച് മോ​ഷ​ണ​ങ്ങ​ളി​ൽ മാ​ത്രം ന​ഷ്ട​പ്പെ​ട്ട​ത് നൂ​റി​ല​ധി​കം പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​തി​നേ​ഴ് ല​ക്ഷ​ത്തി​ൽ​പ​രം രൂ​പ​യു​മാ​ണ്.
കൊ​ള്ള​യ​ടി​ക്ക​പ്പെ​ട്ട വീ​ടു​ക​ളി​ലൊ​ന്ന് പോ​ലീ​സ് ദ​ന്പ​തി​ക​ളു​ടെ​താ​ണെ​ന്ന​തും കൗ​തു​ക​ക​രം. അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​യി ന​ട​ക്കു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് ഭാ​ഷ്യം. എ​ന്നാ​ൽ നാ​ളി​തു​വ​രെ ഒ​രു കേ​സി​നു പോ​ലും തു​ന്പു​ണ്ടാ​ക്കാ​നാ​യി​ട്ടി​ല്ല.
മ​ഞ്ഞ​പ്പ​റ്റ ക​ള​ത്തി​ങ്ങ​ൾ മു​ഹ​മ്മ​ദ് അ​ഷ്റ​ഫി​ന്‍റെ വീ​ടി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു ക​ട​ന്ന മോ​ഷ്ടാ​വ് ക​വ​ർ​ന്ന​ത് അ​ല​മാ​ര​യി​ലു​ണ്ടാ​യി​രു​ന്ന പ​തി​നാ​റ​ര ല​ക്ഷം രൂ​പ​യും നാ​ല് പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​മാ​യി​രു​ന്നു. വി​ല പി​ടി​പ്പു​ള്ള വാ​ച്ചും ര​ണ്ട് ചെ​ക്ക് ലീ​ഫു​ക​ളും ഇ​വി​ടെ നി​ന്ന് മോ​ഷ​ണം പോ​യി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് സം​ഭ​വം. ചെ​റാ​ങ്കു​ത്ത് ചെ​രി​പ്ര ഷി​ബു​വി​ന്‍റെ വീ​ട്ടി​ൽ ക​യ​റി​യ മോ​ഷ്ടാ​വ് ക​വ​ർ​ന്ന​ത് 13 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും അ​ര ല​ക്ഷം രൂ​പ​യു​മാ​ണ്.
എ​ള​ങ്കൂ​ർ ചാ​ര​ങ്കാ​വി​ലാ​ണ് പോ​ലീ​സ് ദ​ന്പ​തി​ക​ളു​ടെ വീ​ട് കൊ​ള്ള​യ​ടി​ക്ക​പ്പെ​ട്ട​ത്. സ്പെ​ഷ​ൽ ബ്രാ​ഞ്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​ര​വി​ന്ദാ​ക്ഷ​ൻ - ഷീ​ജ ദ​ന്പ​തി​ക​ളു​ടെ വീ​ട്ടി​ൽ 17 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ​ണം പോ​യി. മ​ഞ്ഞ​പ്പ​റ്റ​യി​ലെ ഫോ​ട്ടോ​ഗ്രാ​ഫ​റു​ടെ വീ​ട്ടി​ൽ നി​ന്നു ന​ഷ്ട​പ്പെ​ട്ട​ത് 15 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ. മ​ഞ്ചേ​രി കാ​രാ​പ്പ​റ​ന്പി​ൽ വീ​ടി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ വാ​തി​ൽ കു​ത്തി തു​റ​ന്ന് അ​ക​ത്തു ക​യ​റി​യ മോ​ഷ്ടാ​വ് 60 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ അ​പ​ഹ​രി​ച്ചു. ഓ​രോ മോ​ഷ​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്പോ​ൾ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, ഡോ​ഗ് സ്ക്വാ​ഡ്, വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​വെ​ങ്കി​ലും തെ​ളി​വു​ക​ൾ ക​ണ്ടെ​ത്താ​നാ​ക​ത്ത​താ​ണ് പോ​ലീ​സി​നെ കു​ഴ​ക്കു​ന്ന​ത്.