പുറത്താക്കിയ വിദ്യാർഥികളെ തിരിച്ചെടുത്തു
01:05 AM Feb 09, 2017 | Deepika.com
മഞ്ചേരി: മഞ്ചേരി ഏറനാട് നോളജ് സിറ്റി കോളജിൽ നിന്ന് ഇക്കഴിഞ്ഞ ദിവസം മാനേജ്മെന്റ് പുറത്താക്കിയ 30 വിദ്യാർഥികളെയും തിരിച്ചെടുത്തു. കെഎസ്യു നേതാക്കളായ കൃഷ്ണദാസ് വടക്കെയിൽ, അമൽ കൃഷ്ണകുമാർ, മുഫസിർ നെല്ലിക്കുത്ത് എന്നിവരുമായി പ്രിൻസിപ്പൽ ഉമാമഹേശ്വരി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. വിദ്യാർഥികൾ കാന്പസിനു പുറത്തു പോയി ഭക്ഷണം കഴിക്കരുതെന്നാണ് കോളജ് അധികൃതരുടെ നിർദേശം. എന്നാൽ ഈ നിർദേശം ലംഘിച്ചു രണ്ടു വിദ്യാർഥികൾ പുറത്തു പോയി ഭക്ഷണം കഴിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. പ്രതികാര നടപടികളുമായി അധികൃതർ മുന്നോട്ടു പോകുന്ന പക്ഷം കോളജ് പ്രവർത്തനം സ്തംഭിപ്പിക്കുന്നതടക്കമുള്ള സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും വിദ്യാർഥി നേതാക്കൾ മുന്നറിയിപ്പ് നൽകി.