തുകലശേരി സെന്റ് ജോസഫ് പള്ളി കൂദാശ ഇന്ന്

11:28 PM Feb 08, 2017 | Deepika.com
തിരുവല്ല: തുകലശേരി സെന്റ് ജോസഫ് റോമൻ കത്തോലിക്കാ ഇടവകയുടെ പുതിയ പള്ളിയുടെ കൂദാശ ഇന്നു രാവിലെ 10.30ന് നടക്കും.

വിജയപുരം രൂപത ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കേതെച്ചേരിൽ, ആർച്ച്ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് എന്നിവർ പ്രധാന കാർമികത്വം വഹിക്കും.

പാദുകാവൽ പെരുന്നാൾ നാളെ മുതൽ 13 വരെ നടക്കും. നാളെയും 11നും വൈകുന്നേരം അഞ്ചു മുതൽ പാ. ജോസഫ് ദാനിയേലിന്റെ നേതൃത്വത്തിൽ നവീകരണധ്യാനം. 11നു വൈകുന്നേരം അഞ്ചിന് വികാരി ഫാ. ഐസക് പടിഞ്ഞാറേക്കൂറ്റ് കൊടിയേറ്റും.

12ന് രാവിലെ ഏഴിന് ജപമാല, പത്തിന് ആഘോഷമായ ദിവ്യബലി. വൈകുന്നേരം 5.30ന് കാട്ടൂക്കര മേരിമാതാ കുരിശടിയിൽ നിന്നും പ്രദക്ഷിണം. 13ന് രാവിലെ ഏഴിന് ജപമാല തിരുനാൾ ദിവ്യബലി. തുടർന്ന് വചനപ്രഘോഷണം. ഫാ. ജോർജ് പീടികപ്പറമ്പിൽ പ്രസംഗിക്കും. വൈകുന്നേരം 5.30ന് സമാപന ആശിർവാദം. തുടർന്ന് കൊടിയിറക്ക്. രാത്രി എട്ടിന് കുട്ടികളുടെ വിവിധ കലാപരിപാടികൾ.

പുതിയ ദേവാലയത്തിന് 10,500 ചതുരശ്ര അടി വിസ്തീർണമാണുള്ളത്. ഇതോടൊപ്പം പള്ളിയങ്കണത്തിൽ നിർമിച്ച കുരിശടി, ഗ്രോട്ടോ, കൊടിമരം എന്നിവയുടെ കൂദാശയും നടക്കും.

വികാരി ഫാ. ഐസക് പടിഞ്ഞാറേക്കൂറ്റ്, സെക്രട്ടറി ഫിലിപ്പ് ജോർജ് പുത്തൻപുരയിൽ എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി പ്രവർത്തിക്കുന്നു.