മല്ലപ്പള്ളി കൺവൻഷൻ 18 മുതൽ

11:28 PM Feb 08, 2017 | Deepika.com
മല്ലപ്പള്ളി: മലങ്കര സഭ നിരണം ഭദ്രാസനത്തിന്റെ കിഴക്കൻ പ്രദേശ ത്തെ പള്ളികളുടെ അഭിമുഖ്യത്തിൽ നടക്കുന്ന ചരിത്രപ്രസിദ്ധമായ 28–ാമത് മല്ലപ്പള്ളി കൺവഷൻ 18 മുതൽ 21 വരെ മല്ലപ്പള്ളി ബഥനി വലിയപള്ളിക്കു സമീപം മാർ ദിവന്നാസിയോസ് നഗറിൽ നടക്കും.

നാളെ രാവിലെ ഫാ. ബ്രിൻസ് അലക്സ് മാത്യൂസിന്റ് നേതൃത്വ ത്തിൽ കൺവൻഷൻ ഒരുക്കധ്യാനം നെല്ലിമൂട് സെന്റ് മേരീസ് ബഥനി ദേവാലയത്തിൽ നടക്കും. രാവിലെ ഒമ്പതു മുതൽ വാഹനസൗകര്യം ഉണ്ടായിരിക്കും.

18 ന് രാത്രി 7.30ന് കൺവഷൻ കൊച്ചി ഭദ്രാസനാധ്യക്ഷൻ ഡോ. യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന ദിവസങ്ങളിലെ വചന ശുശ്രൂഷയ്ക്ക് റവ.ഡോ.ജോൺ തോമസ് കരിങ്ങാട്ടിൽ, ഫാ. ജോജി കെ.ജോയി, റവ.ഡോ.വർഗീസ് വർഗീസ്, നിരണം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാ പ്പോലീത്ത എന്നിവർ നേതൃത്വം നല്കും.

പ്രസിഡന്റ് ഫാ.കെ.വൈ. വിൽസൻ മണലേത്ത്, സെക്രട്ടറി ഫാ.ബിനോ ജോൺ നെടുങ്ങാത്ര, ട്രഷറാർ വി.പി.ഫിലിപ്പോസ് വടക്കേടത്ത്, പബ്ലിസിറ്റി കൺവീനർ എബി ഞാറക്കോടൻ എന്നിവർ പരിപാടികൾ വിശദീകരിച്ചു.