റാന്നി ഹിന്ദുമഹാസമ്മേളനം 12 മുതൽ

11:28 PM Feb 08, 2017 | Deepika.com
പത്തനംതിട്ട: തിരുവിതാംകൂർ ഹിന്ദുധർമപരിഷ ത്തിന്റെ നേതൃത്വത്തിൽ 71–ാമത് റാന്നി ഹിന്ദുമഹാസമ്മേളനം 12 മുതൽ 19 വരെ പമ്പാ മണൽപ്പുറത്ത് നടക്കും. 12 ന് രാവിലെ 9.45 ന് അങ്ങാടി ശാസ്താംകോവിൽ ക്ഷേത്രത്തിൽ നിന്ന് ഭദ്രദീപം എഴുന്നെള്ളിക്കും. 10.15 ന് പരിഷത്ത് പ്രസിഡന്റ് പി.എൻ.നീലകണ്ഠൻ നമ്പൂതിരി പതാക ഉയർത്തും. വൈകുന്നേരം 4.30 ന് മുംബൈ ശ്രീരാമദാസ ആശ്രമം മഠാധിപതി സ്വാമി കൃഷ്ണാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്‌ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ അധ്യക്ഷത വഹിക്കും. ഗീതാമന്ദിരാശ്രമം മഠാധിപതി സ്വാമി വേദാനന്ദസരസ്വതി അനുഗ്രഹപ്രഭാഷണം നടത്തും. എൻഡിഎ കേരള വൈസ് ചെയർമാൻ രാജീവ് ചന്ദ്രശേഖരൻ എംപി മുഖ്യപ്രഭാഷണം നടത്തും. രാജു ഏബ്രഹാം എംഎൽഎ പ്രസംഗിക്കും. ശബരിനാഥ് പ്രഭാഷണം നടത്തും.

13 ന് വൈകുന്നേരം ഭാരതീയ പൈതൃക സമ്മേളനം കുറവാംമൂഴി ആത്മബോധോദയം മഠാതിപതി സത്സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. 14 ന് വൈകുന്നേരം ആറിന് യുവജന സമ്മേളനം തിരുവനന്തപുരം പോത്തൻകോട് ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്‌ഞാനതപസ്വി ഉദ്ഘാടനം ചെയ്യും. നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, പള്ളിയോടസേവാസംഘം പ്രസിഡന്റ് കെ.ജി.ശശിധരൻപിള്ള എന്നിവർ പ്രസംഗിക്കും.

15 ന് രാവിലെ പത്തിനു സൗജന്യ നേത്രപരിശോധന ക്യാമ്പ് കോന്നി ശാന്തിഗിരി ആശ്രമം സ്വാമി സായൂജ്യനാഥ് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം ആറിന് അയ്യപ്പധർമ്മ സമ്മേളനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിക്കും. 16 ന് വൈകുന്നേരം അഞ്ചിന് കാവ്യസായാഹ്നം, ആറിന് സാംസ്കാരിക സമ്മേളനം മന്ത്രി മാത്യു ടി.തോമസ് ഉദ്ഘാടനം ചെയ്യും. കേരള കലാമണ്ഡലം മുൻ വൈസ് ചാൻസിലർ പി.എൻ. സുരേഷ് അധ്യക്ഷത വഹിക്കും. നോവലിസ്റ്റ് ഗിരിജാ സേതുനാഥ് മുഖ്യപ്രഭാഷണം നടത്തും.

17 ന് വൈകുന്നേരം ആറിന് ആചാര്യ അനുസ്മരണ സമ്മേളനം അയ്യപ്പസേവാസമാജം ജനറൽ സെക്രട്ടറി സ്വാമി അയ്യപ്പദാസ് ഉദ്ഘാടനം ചെയ്യും. സ്വാമിശിവബോധാനന്ദ അധ്യക്ഷത വഹിക്കും. വൈകുന്നേരം 5.30 ന് വനിതാ സമ്മേളനം പത്തനംതിട്ട ശാന്താനന്ദമഠം ഋഷിജ്‌ഞാനസാധനാലയം സ്വാമിനി ദേവിജ്‌ഞാനാഭനിഷ്ഠ ഉദ്ഘാടനം ചെയ്യും. പ്രഫ. ടി. ഗീത അധ്യക്ഷത വഹിക്കും. ഹിന്ദു ഐക്യവേദി സംസ്‌ഥാന പ്രസിഡന്റ് കെ.പി.ശശികല മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, ഗിരിജാ മധു, ശശികല രാജശേഖരൻ എന്നിവർ പ്രസംഗിക്കും.

19 ന് ഉച്ചകഴിഞ്ഞു 3.40 ന് സമാപനസമ്മേളനം മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യും. മാധ്യമ പ്രവർത്തകൻ ഉണ്ണി ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും. രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ മുഖ്യാതിഥിയായിരിക്കും. കെ.ബി. ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തും. ചലച്ചിത്രതാരം ശ്രീലതാ നമ്പൂതിരി, പി.സി.ജോർജ് എംഎൽഎ, ശിവാസ്വരൂപാനന്ദ, എൻ.ഗോപാലകൃഷ്ണൻ, എംഎം. ബഷീർ, രാഹുൽ ഈശ്വർ, ജയസൂര്യൻ പാല, ഭാർഗവറാം, വി.പി.വിജയമോഹനൻ എന്നിവർ പ്രസംഗിക്കും. ഭാരവാഹികളായ രാജേഷ് ആനമാടം, ടി.സി. കുട്ടപ്പൻ നായർ, കെ.ഐ.ശ്രീധരൻ, കെ.ജെ.ഷാജി, കെ. ദാമോദരൻ നായർ എന്നിവർ പത്രസമ്മേ ളനത്തിൽ പങ്കെടുത്തു.