രമേശ് ചെന്നിത്തലയ്ക്കെതിരെ വീണ്ടും കോൺഗ്രസ് നേതാക്കളുടെഫേസ്ബുക്ക് പ്രചാരണം

11:28 PM Feb 08, 2017 | Deepika.com
പത്തനംതിട്ട: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ വീണ്ടും ഫേസ്ബുക്ക് പ്രചാരണം. ഒരാഴ്ച മുമ്പ് മൂന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് ഇതുമായി ബന്ധപ്പെട്ടു നടപടിയെടുത്തിരുന്നു. ഇവരുടെ പോസ്റ്റ് ലൈക്ക് ചെയ്തും ശരിവച്ചും നടത്തിയ പ്രചാരണത്തിന്റെ പേരിൽ കോഴഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെയുള്ളവരെക്കുറിച്ച് പാർട്ടി തലത്തിൽ പരാതി ലഭിച്ചിട്ടുണ്ട്.പാർട്ടി അച്ചടക്കം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോർജ് അറിയിച്ചു.