ദേശീയ വിരമുക്‌ത ദിനാചരണം : ഉദ്ഘാടനം നാളെ

11:28 PM Feb 08, 2017 | Deepika.com
പത്തനംതിട്ട: ദേശീയ വിരമുക്‌ത ദിനാചരണം രണ്ടാംഘട്ടത്തിന്റെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 1.30ന് അടൂർ ഗവൺമെന്റ് ബോയ്സ് ഹൈസ്കൂളിൽ ചിറ്റയം ഗോപകുമാർ എംഎൽഎ നിർവഹിക്കും. പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.പ്രസന്നകുമാരി അധ്യക്ഷത വഹിക്കും. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൗദാരാജൻ മുഖ്യപ്രഭാഷണം നടത്തും. ഡിഎംഒ ഡോ. എം.എ സോഫിയ ബാനു ദിനാചരണ സന്ദേശം നൽകും. ഗ്രാമ പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷ കുഞ്ഞുമോൾ കൊച്ചുപാപ്പി, ഡെപ്യുട്ടി ഡിഎംഒമാരായ ഡോ.എൽ.അനിതകുമാരി, ഡോ.ടി.അനിതകുമാരി, ഡോ.സി.എസ് നന്ദിനി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എബി സുഷൻ, ഡിഇഒ ഉഷാ ദിവാകരൻ, മെഡിക്കൽ ഓഫീസർ ഡോ. കെ.ഓമനക്കുട്ടൻ, ഹെഡ്മിസ്ട്രസ് കെ.മിനി, ജില്ലാ മാസ്മീഡിയ ഓഫീസർ ഡി.ശശി, ഐഡിഡിഎസ് ജില്ലാ ഓഫീസർ അജീഷ്കുമാർ, പിടിഎ വൈസ് പ്രസിഡന്റ് എം.ജി ശശി എന്നിവർ പങ്കെടുക്കും.