ദ്വിദിന ദേശീയ ശില്പശാല

11:28 PM Feb 08, 2017 | Deepika.com
പത്തനംതിട്ട: ഭാരതത്തിലെ ക്രൈസ്തവ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പൊതുവേദിയായ അയാഷേയുടെയും കേരളാഘടകമായ കെയാഷേയുടെയും ആഭിമുഖ്യത്തിൽ കോളജ് അധ്യാപകർക്കായി മാനുഷിക മൂല്യ സംവേദനം വിദ്യാഭ്യാസത്തിലൂടെ എന്ന വിഷയത്തിൽ ദ്വിദിന ദേശീയ ശില്പശാല നാളെയും 11നും പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ നടക്കും.

ശേീയ പരിശീലകരായ ഡോ. ജയ്കർ ചെല്ലരാജ് ഡോ. ത്യാഗ് കുമാർ, അയാഷേ ദേശീയ സെക്രട്ടറി ഡോ. ദാനിയേൽ ഏഴിലരശു എന്നിവർ ക്ലാസുകൾ നയിക്കും. നാളെ രാവിലെ 9.30ന് കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ ഡോ. തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത ശില്പശാല ഉദ്ഘാടനം ചെയ്യും. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തും. 11ന് ഉച്ചകഴിഞ്ഞു മൂന്നിന് പ്രിൻസിപ്പൽ ഡോ. മാത്യു പി. ജോസഫിന്റെ അധ്യക്ഷതയിൽ നടക്കുന്ന സമാപന സമ്മേളനം കെയാഷേ സംസ്‌ഥാന ചെയർമാൻ ഡോ. റോയ്സ് മല്ലശേരി ഉദ്ഘാടനം ചെയ്യും. ഡോ. ഫിലിപ്പോസ് ഉമ്മൻ, ഡോ. സുനിൽ ജേക്കബ്, ഡോ. ബിനോയ് ടി. തോമസ് എന്നിവർ കൺവീനറർമാരായ കമ്മിറ്റി കോൺഫറൻസിനു നേതൃത്വം നല്കും.