ച​ട്ട​വി​രു​ദ്ധ ക്ലാ​സ് പ​രി​ശോ​ധ​ന അ​നു​വ​ദി​ക്കി​ല്ല: കെ​പി​എ​സ്ടി​എ

02:21 AM Feb 08, 2017 | Deepika.com
തൃ​ശൂ​ർ: കെ​ഇ​ആ​ർ ച​ട്ട​ങ്ങ​ൾ​ക്കു വി​രു​ദ്ധ​മാ​യി എ​ഇ​ഒ റാ​ങ്കി​ൽ കു​റ​ഞ്ഞ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക്ലാ​സ് പ​രി​ശോ​ധ​ന അ​നു​വ​ദി​ക്കി​ല്ലെ​ന്നു കെ​പി​എ​സ്ടി​എ ജി​ല്ലാ ക​മ്മി​റ്റി മു​ന്ന​റി​യി​പ്പു ന​ൽ​കി. ഹ​ലോ ഇം​ഗ്ലീ​ഷ്, മ​ല​യാ​ള​ത്തി​ള​ക്കം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളു​ടെ പേ​രു പ​റ​ഞ്ഞ് ക്ലാ​സ് റൂം ​പ​രി​ശോ​ധ​ന ന​ട​ത്തി അ​ധ്യാ​പ​ക​രെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​ത് അ​നു​വ​ദി​ക്കാ​നാ​കി​ല്ല. പൊ​തു​വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി​യു​മാ​യി അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ൾ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ച​ട്ട​വി​രു​ദ്ധ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​ല്ലെ​ന്ന് പ​റ​ഞ്ഞ​തി​നു​ശേ​ഷ​വും ക്ലാ​സ് പ​രി​ശോ​ധ​ന​യ്ക്കു​ള്ള തീ​രു​മാ​ന​വു​മാ​യി മു​ന്നോ​ട്ടു പോ​കു​ക​യാ​ണെ​ന്ന് ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി.
പ്ര​സി​ഡ​ന്‍റ് ഇ.​കെ.​സോ​മ​ൻ, സെ​ക്ര​ട്ട​റി ഐ.​മു​ഹ​മ്മ​ദ്, ട്ര​ഷ​റ​ർ എ.​എം.​ജെ​യ്സ​ണ്‍, എ.​ആ​ന​ന്ദ​ൻ, സി.​എ​സ്.​മ​ധു​സൂ​ദ​ന​ൻ, ടി.​എ.​ബാ​ബു​ദാ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.