ഉപഭോക്തൃനിയമ സെമിനാർ

02:19 AM Feb 08, 2017 | Deepika.com
ചാലക്കുടി: നിർമല കോളജിൽ (വനിത വിഭാഗം) നടത്തിയ ഉപഭോക്തൃ നിയമ സെമിനാർ കണ്‍സ്യൂമർ പ്രൊട്ടക്ഷൻ കൗണ്‍സിൽ സംസ്ഥാന പ്രസിഡന്‍റ് പ്രിൻസ് തെക്കൻ ഉദ്ഘാടനം ചെയ്തു.
കണ്‍സ്യൂമർ പ്രൊട്ടക്ഷൻ ജില്ലാ പ്രസിഡന്‍റ് ടി.പി.റപ്പായി, താലൂക്ക് കോ-ഓഡിനേറ്റർ ജിറ്റോ ജോർജ് പുതുശേരി എന്നിവർ ക്ലാസ് നയിച്ചു. കോളജ് പ്രിൻസിപ്പൽ പി.വി.സുധ, ജോസ് ജോസഫ്, മഞ്ജു എന്നിവർ പ്രസംഗിച്ചു.