തൃശൂർ: പുളിയിലപ്പാറയിൽ ദളിത് യുവാവിനെ മൂന്നാമുറ യ്ക്ക് വിധേയനാക്കിയ അതിരപ്പിള്ളി എസ്ഐക്കെതിരേ നടപടി ആവശ്യപ്പെട്ട് ദളിത് കൂട്ടായ്മയുടെ ആഭ്യമുഖ്യത്തിൽ നാട്ടുകാർ ജില്ലാ പോലീസ് മേധാവിയുടെ ഓഫിസിന്റെ മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി.
ദളിത് നേതാവ് കെ. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. സി.കെ. രാധാകൃഷണൻ അധ്യക്ഷനായി. വി.കെ. കാർവർണൻ,പി.പി. ഉണ്ണിരാജ്. വിജയകുമാർ,പി.കെ. ധനേഷ്, ശ്രിജേഷ് തൃത്താല, സുബ്രഹ്മണ്യൻ, പി.എ. സുരേഷ്, മോഹിനി സുബ്രൻ, അയ്യപ്പദാസ്, സുകുമാരൻ പാലപ്പിളളി വേലായുധൻകല്ലുപറന്പിൽ എന്നിവർ പങ്കെടുത്തു.
ദളിത് യുവാവിനു മർദനം; കുത്തിയിരിപ്പു സമരം നടത്തി
02:19 AM Feb 08, 2017 | Deepika.com