മാള: പുത്തൻചിറ പഞ്ചായത്ത് ഒന്പതാം വാർഡ് ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന തെരഞ്ഞെടുപ്പു കൺവൻഷൻ ഡിസിസി പ്രസിഡന്റ് ടി.എൻ പ്രതാപൻ ഉദ്ഘാടനം ചെയ്തു.
വി.എ. നദീർ അധ്യക്ഷത വഹിച്ചു. ടി.എ. നായർ, കെ.ഡി. സജീവ്, പി.ഡി. ജോസ്, കെ.സി. വർഗീസ് , മാനാത്ത് രാജേന്ദ്രൻ, എം.എച്ച്. ഫൈസൽ, പി.ഡി. നിസാർ, എ.എ. അഷറഫ്, മെജോ ജോസഫ്, വി.കെ. വേലായുധൻ, സ്ഥാനാർഥി പി.സി. ബാബു എന്നിവർ പ്രസംഗിച്ചു. വി.എ. നദീർ (ചെയർമാൻ), പി.ഡി. നിസാർ (കൺവീനർ) ടി.എ. ഷുക്കൂർ(ട്രഷറർ) എന്നിവരടങ്ങിയ 101 അംഗ കമ്മിറ്റിയേയും തെരഞ്ഞെടുത്തു.
യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ ആരംഭിച്ചു
02:19 AM Feb 08, 2017 | Deepika.com