പട്ടികജാതി പീഡനങ്ങൾക്കതിരേ നടപടിയെടുക്കണം

02:19 AM Feb 08, 2017 | Deepika.com
ചാലക്കുടി: വർധിച്ചുവരുന്ന പട്ടികജാതി പീഡനങ്ങൾക്കെതിരെ നിയമനട പടിയെടുക്കണമെന്ന് ഡോ. അംബേദ്കർ അയ്യങ്കാളി സാംസ്കാരിക സംവരണ കണ്‍വൻഷൻ ആവശ്യപ്പെട്ടു. കെ.തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. സി.എ.കുഞ്ഞപ്പൻ അധ്യക്ഷത വഹിച്ചു.
ഭാരവാഹികളായി സി.എ.കുഞ്ഞപ്പൻ- പ്രസിഡന്‍റ്, എം.കെ.കണ്ണൻ- വൈസ് പ്രസിഡന്‍റ്, വി.എം.വാസു- ജോയിന്‍റ് സെക്രട്ടറി, സുബ്രൻ കൊരട്ടി- ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.