ശാ​സ്ത്ര ശി​ൽ​പ​ശാ​ല ന​ട​ത്തി

01:05 AM Feb 08, 2017 | Deepika.com
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ബി​ആ​ർ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശാ​സ്ത്ര ശി​ൽ​പ്പശാ​ല ഇ​ടി​വ​ണ്ണ സെ​ന്‍റ് തോ​മ​സ് എ​യു​പി സ്കൂ​ളി​ൽ ന​ട​ന്നു. ര​ണ്ടു ദി​വ​സ​മാ​യി ന​ട​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ സ​ബ് ജി​ല്ല​യി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത വി​ദ്യാ​ല​യ​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​ർ പ​ങ്കെ​ടു​ത്തു.
പൊ​തു​വി​ദ്യാ​ല​യ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ ശാ​സ്ത്ര ക്ലാ​സു​ക​ൾ ആ​സ്വാ​ദ​്യക​ര​വും പ്ര​വ​ർ​ത്ത​നാ​ധി​ഷ്ടി​ത​വു​മാ​ക്കി ന​ട​ത്തേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ഉൗ​ന്നി​പ​റ​ഞ്ഞു. ര​ണ്ടാം ദി​വ​സം ന​ട​ത്തി​യ ക്ലാ​സ്ത​ല ട്രൈ​ഒൗ​ട്ട് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു. സ​മാ​പ​ന സ​മ്മേ​ള​നം സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​സെ​ബാ​സ്റ്റ്യ​ൻ പാ​റ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ആ​ർ​സി ട്രെ​യ്ന​ർ പി.​ബി. ജോ​ഷി, സ​യ​ൻ​സ് ക്ല​ബ് സ​ബ് ജി​ല്ലാ ക​ണ്‍​വീ​ന​ർ ഇ.​വി.​ടോ​മി, പ്ര​ധാ​ന​ധ്യാ​പി​ക മെ​റീ​ന പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.