പെരിന്തൽമണ്ണ: ദേശീയ ബാലികാദിനം 2017ന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ എത്തിയ കാരവൻ എക്സിബിഷന് പെരിന്തൽമണ്ണ നഗരസഭാ ഹൈടെക് ഷോപ്പിംഗ് കോംപ്ലക്സ് അങ്കണത്തിൽ സ്വീകരണം നൽകി.
കാരവൻ എക്സിബിഷൻ ഉദ്ഘാടനം മഞ്ഞളാംകുഴി അലി എംഎൽഎയും സാംസ്കാരിക ചടങ്ങ് ഉദ്ഘാടനം പെരിന്തൽമണ്ണ പ്രസിഡന്റ് റീന പെട്ടമണ്ണയും നിർവഹിച്ചു. ശൈശവ വിവാഹത്തിനെതിരെ പതിനെട്ട് എന്ന ഡോക്യുമെന്ററി പ്രദർശനവും സെമിനാറും, വിദ്യാർഥികളുടെ കലാപ്രകടനവും നടന്നു. മുനിസിപ്പൽ കൗണ്‍സിലർ തെക്കത്ത് ഉസ്മാൻ, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, പി.അമീറുദ്ദീൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർ സി.പി.അബ്ദുള്ള, മലപ്പുറം ജില്ലാ പ്രോഗ്രാം ഓഫീസർ ലത, പെരിന്തൽമണ്ണ സിഡിപിഒ ഹേമലത, മങ്കട സിഡിപിഒ കെ.സഫിയ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ സമീർ മച്ചിങ്ങൽ എന്നിവർ പ്രസംഗിച്ചു.
കാരവൻ എക്സിബിഷന് സ്വീകരണം നൽകി
01:05 AM Feb 08, 2017 | Deepika.com