ആ​ലി​പ്പ​റ​ന്പ്- താ​ഴെ​ക്കോ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി: ഒ​ന്നാം​ഘ​ട്ടം പൂ​ർ​ത്തീ​ക​രി​ച്ചു

01:26 AM Jan 22, 2017 | Deepika.com
പെ​രി​ന്ത​ൽ​മ​ണ്ണ: ആ​ലി​പ്പ​റ​ന്പ്, താ​ഴെ​ക്കോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് വി​ഭാ​വ​നം ചെ​യ്ത് ന​ട​പ്പി​ലാ​ക്കു​ന്ന ആ​ലി​പ്പ​റ​ന്പ്- താ​ഴെ​ക്കോ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഒ​ന്നാം​ഘ​ട്ടം പൂ​ർ​ത്തീ​ക​രി​ച്ച​താ​യി എം​എ​ൽ​എ മ​ഞ്ഞ​ളാം​കു​ഴി അ​ലി അ​റി​യി​ച്ചു. പ​ദ്ധ​തി​ക്ക് മൊ​ത്തം ചി​ല​വ് വ​രു​ന്ന​ത് എ​ണ്‍​പ​ത് കോ​ടി​യോ​ളം രൂ​പ​യാ​ണ്. ആ​ലി​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്തി​ലെ തൂ​ത​പ്പു​ഴ വെ​ട്ടി​ച്ചു​രു​ക്കി​ൽ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് ഒ​ന്നാം ഘ​ട്ട​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ച്ച പ്ര​വ​ർ​ത്തി​ക​ൾ എം​എ​ൽ​എ വി​ല​യി​രു​ത്തി.
ഒ​ന്നാം ഘ​ട്ട​മാ​യി പു​ഴ​യി​ൽ കി​ണ​റു​ക​ളും ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റും, പ​ന്പ് ഹൗ​സും അ​നു​ബ​ന്ധ ടാ​ങ്കു​ക​ളു​മാ​ണ് ഇ​പ്പോ​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ടാം ഘ​ട്ട​മാ​യി ആ​ലി​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്തി​ലെ കൈ​നി​ശേ​രി കോ​ട്ട​യി​ലും താ​ഴെ​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ ബി​ടാ​വ് മ​ല​യി​ലും വി​ത​ര​ണ ടാ​ങ്കു​ക​ൾ സ്ഥാ​പി​ക്കു​ക​യും അ​തി​ലേ​ക്ക് പു​ഴ​യി​ൽ നി​ന്നും പൈ​പ്പ് ലെെൻ സ്ഥാ​പി​ക്കു​ക​യും ചെ​യ്യേ​ണ്ട​തു​ണ്ട്. കൂ​ടാ​തെ ര​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​യി 300 കി​ലോ​മീ​റ്റ​റോ​ളം ഡി​സ്ട്രി​ബ്യൂ​ഷ​ൻ ലൈ​നും പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. കൂ​ടാ​തെ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് ആ​വ​ശ്യ​ത്തി​ന് വെ​ള്ളം ല​ഭ്യ​മാ​ക​ണ​മെ​ങ്കി​ൽ തൂ​ത പു​ഴ​ക്ക് കു​റു​കെ വെ​ട്ടി​ചു​രു​ക്കി​ൽ ചെ​ക്ക് ഡാം ​നി​ർ​മി​ക്ക​ണ​മെ​ന്ന ആ​ശ​യം ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രും എം​എ​ൽ​എ​യു​മാ​യി പ​ങ്കു​വച്ചു. ഇ​തേ തു​ട​ർ​ന്ന് അ​ടു​ത്ത വ​ർ​ഷ​ത്തെ ബ​ജ​റ്റ് പ്രൊ​പ്പോ​സ​ൽ ആ​യോ കേ​ര​ള ഇ​ൻ​ഫ്രാ​സ്റ്ര്റ​ക്ച​ർ ഇ​ൻ വെ​സ്റ്റ്മ​ന്‍റ് ഫ​ണ്ട് ബോ​ർ​ഡ് (കി​ഫ്ബി) ലേ​ക്കൂ​ള്ള പ്രൊ​പ്പോ​സ​ൽ ആ​യോ ഇ​തു ന​ൽ​കാ​നു​ള്ള ശ്ര​മം ന​ട​ത്തു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.
നി​യോ​ജ​ക​മ​ണ്ഡ​ലം മു​സ്്ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റ് പി.​കെ.​അ​ബൂ​ബ​ക്ക​ർ ഹാ​ജി, ശീ​ല​ത്ത് വീ​രാ​ൻ​കു​ട്ടി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഹ​ജ​റു​മ്മ, അ​ബ്ദു​ൾ ല​ത്തീ​ഫ്, സി.​കെ.​ഫൈ​സ​ൽ (ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​ന്പർമാ​ർ), ടി.​കെ.​ഹം​സ, ശീ​ല​ത്ത് അ​മീ​ൻ, കെ.​പി.​മു​ഹ​മ്മ​ദ​ലി, സി.​പി.​ഹം​സ​ക്കു​ട്ടി, എ​ൻ​ജി​നീ​യ​ർ അ​ഷ​റ​ഫ് എ​ന്നി​വ​രും വാ​ട്ട​ർ അ​ഥോ​റി​റ്റി പ്രോ​ജ​ക്റ്റ് ഡി​വി​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രാ​യ എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ മു​ഹ​മ്മ​ദ് റാ​ഫി, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക​ണ്ട​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ സ​ന്തോ​ഷ് കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ കെ.​പി.​ജ​യ​കു​മാ​ർ, ഓ​വ​ർ​സി​യ​ർ മു​ഹ​മ്മ​ദ് അ​ഫ്സ​ൽ തു​ട​ങ്ങി​യ​വ​രും എം​എ​ൽ​എ യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.