വെണ്ടോർ സെന്റ് മേരീസ് പള്ളിയിൽ

02:48 AM Jan 07, 2017 | Deepika.com
വെണ്ടോർ : സെന്റ് മേരീസ് ദേവാലയത്തിൽ വിശുദ്ധ സെബസ്ത്യാ നോസിന്റെ തിരുനാളിന് കൊടിയേറി. കുർബാന, ലദീഞ്ഞ്, നൊവേന, കൊടിയേറ്റം തുടങ്ങിയ തിരുക്കർമങ്ങൾക്ക് ബിഷപ് മാർ റാഫി മഞ്ഞളി മുഖ്യകാർമികനായിരുന്നു. വികാരി ഫാ. ഡേവീസ് പുലിക്കോട്ടിൽ, നവ വൈദികരായ ഫാ. സിജോ തയ്യാലയ്ക്കൽ, ഫാ. ജിന്റോ കുറ്റൂക്കാരൻ, ഫാ. നിന്റോ കണ്ണമ്പുഴ എന്നിവർ സഹകാർമികരാ യിരുന്നു. നവനാൾ തിരുക്കർമങ്ങളുടെ ഭാഗമായി നടന്ന കുർബാന, ലദീഞ്ഞ്, നൊവേന തുടങ്ങിയ തിരുക്കർമങ്ങൾക്ക് പുതുക്കാട് ഫൊറോന സഹവികാരി ഫാ. ജെയ്സൺ വടക്കേത്തല കാർമികത്വം വഹിച്ചു. 14, 15, 16 തീയതികളിലാണ് തിരുനാൾ ആഘോഷം.