അപ്പീലിലൂടെയെത്തിയ അമൃത മോണോആക്ടിൽ വിജയം കണ്ടു

11:35 PM Jan 06, 2017 | Deepika.com
അടൂർ: കോന്നി ഉപജില്ലാ മത്സരത്തിൽ നിന്ന് അപ്പിലിലൂടെ മത്സരിച്ച അമൃതയ്ക്ക് എച്ചഎസ്എസ് വിഭാഗം മോണോആക്ടിൽ ഒന്നാം സ്‌ഥാനത്തെത്താനായത് ഇരട്ടിമധുരം സമ്മാനിച്ചു.സൗമ്യവധവും ഗോവിന്ദച്ചാമിക്കു വധശിക്ഷ ഒഴിവാക്കിയതുമെല്ലാം പെൺമനസ് ശീർഷകത്തിൽ പ്രമേയമാക്കിയാണ് അമൃത വേദിയിലെത്തിയത്.

കലഞ്ഞൂർ ജിവിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥിനിയാണ് അമൃത. കലോത്സവത്തിൽ ഒപ്പനയിൽ ഒന്നാംസ്‌ഥാനം നേടിയ ടീമിലും അമൃത അംഗമായിരുന്നു. അനൂപ് കായംകുളമാണ് മോണോആക്ടിൽ അമൃതയുടെ പരിശീലകൻ. 2014ലെ കലോത്സവത്തിൽ എച്ച്എസ് വിഭാഗത്തിൽ മോണോ ആക്ടിലെ വിജയിയായിരുന്നു അമൃത.