ഒരേ ക്ലാസിലെ അഞ്ചുപേർക്കും വ്യത്യസ്ത ഇനങ്ങളിൽ വിജയം

11:35 PM Jan 06, 2017 | Deepika.com
അടൂർ: ഒരേ ക്ലാസിലെ അഞ്ച് സഹപാഠികൾക്കായി ആറ് സമ്മാനങ്ങൾ ലഭിച്ച സന്തോഷത്തിലാണ് കോന്നി ഗവൺമെന്റ് എച്ച്എസ്എസ്. പത്താംക്ലാസ് വിദ്യാർഥികളായ ഇവരിൽ ഒരാൾക്ക് രണ്ടിനങ്ങളിൽ സമ്മാനം ലഭിച്ചു. ജെർലിൻ അന്ന ചാക്കോ ഉറുദു പദ്യപാരായണത്തിലും മാപ്പിളപ്പാട്ടിലും വിജയിച്ചു. അറബിക് പദ്യപാരായണത്തിൽ മെറിൻ സജി ജോസും ഹിന്ദി കവിതാ രചനയിൽ ദിവ്യ പ്രകാശും അറബി പ്രസംഗത്തിൽ ആഷിമ സലാമും അറബി പദ്യംചൊല്ലലിൽ അനീഷ് കുഞ്ഞുമോനും വിജയികളായി.