സാനിറ്റേഷൻ സൊസൈറ്റി പ്രവർത്തകർക്ക് സന്നിധാനത്ത് ആദരം

11:35 PM Jan 06, 2017 | Deepika.com
ശബരിമല: സന്നിധാനത്തെയും പരിസരത്തെയും മാലിന്യങ്ങൾ അപ്പപ്പോൾ നീക്കം ചെയ്യുന്ന ശബരിമല സാനിറ്റേഷൻ സൊസൈറ്റി പ്രവർത്തകർക്ക് സന്നിധാനത്ത് ആദരം. ദേവസ്വം ഉദ്യോഗസ്‌ഥരുടെയും ഭക്‌തരുടെയും സാന്നിധ്യത്തിൽ സന്നിധാനം കൊടിമരച്ചുവട്ടിൽ ക്ഷേത്രം തന്ത്രി കണ്ഠര് രാജീവരാണ് പ്രവർത്തകരെ ആദരിച്ചത്. മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരിയും പങ്കെടുത്തു . തീർഥാടകർക്കായി നടത്തുന്ന സേവനപ്രവർത്തനങ്ങൾ പരിഗണിച്ച് അയ്യപ്പസേവാ സംഘം പ്രവർത്തകരെ സന്നിധാനം ശാസ്താ ഓഡിറ്റോറിയത്തിൽ ആദരിച്ചു ഐജി പി.വിജയൻ, ഡ്യൂട്ടി മജിസ്ട്രേറ്റ് , പോലീസ് സ്പെഷൽ ഓഫീസർ, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ഐജി എസ.് ശ്രീജിത് ആണ് പ്രവർത്തകരെ ആദരിച്ചത്.