നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

11:35 PM Jan 06, 2017 | Deepika.com
ശബരിമല: പമ്പയിലും പരിസരങ്ങളിലും എക്സൈസ് നടത്തിയ റെയ്ഡിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. രുനൂറിലധികം സിഗരറ്റ് പാക്കറ്റുകൾ, മുന്നൂറിലധികം ബീഡി കെട്ടുകൾ, മുന്നൂറോളം മറ്റു നിരോധിത പുകയില ഉൽപ്പന്നങ്ങൾ എന്നിവയാണ് പിടികൂടിയത്. കഴിഞ്ഞ ചൊവ്വാഴ്ച മാത്രം 26600 രൂപയാണ് പിഴ ഈടാക്കിയത്. പമ്പ, നിലക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ കൂടുതൽ ഉദ്യോഗസ്‌ഥരെ നിയമിക്കും. മകരവിളക്കിനോടനുബന്ധിച്ചു ശബരിമലയുടെ മറ്റു പ്രദേശങ്ങളിലും റെയ്ഡ് ശക്‌തമാക്കുമെന്ന് എക്സൈസ് അറിയിച്ചു.നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പനയോ ഉപഭോഗമോ ശ്രദ്ധയിൽപ്പെട്ടാൽ 0475 202203 എന്ന നമ്പറിൽ അറിയിക്കാം.