29 തദ്ദേശസ്‌ഥാപനങ്ങളുടെ പദ്ധതികൾ അംഗീകരിച്ചു

11:35 PM Jan 06, 2017 | Deepika.com
പത്തനംതിട്ട: ജില്ലയിലെ 29 തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളുടെ പദ്ധതികൾ ജില്ലാ ആസൂത്രണ സമിതി അംഗീകരിച്ചു. പറക്കോട്, പുളിക്കീഴ്, ഇലന്തൂർ, മല്ലപ്പള്ളി, കോന്നി ബ്ലോക്ക് പഞ്ചായത്തുകൾ, പത്തനംതിട്ട, അടൂർ നഗരസഭകൾ, കലഞ്ഞൂർ, എഴുമറ്റൂർ, അരുവാപ്പുലം, പെരിങ്ങര, ഓമല്ലൂർ, മെഴുവേലി, ചെറുകോൽ, കൊടുമൺ, ചെന്നീർക്കര, ഇലന്തൂർ, കോഴഞ്ചേരി, ഏഴംകുളം, ഏറത്ത്, ഏനാദിമംഗലം, കോന്നി, നാരങ്ങാനം, മലയാലപ്പുഴ, നെടുമ്പ്രം, പള്ളിക്കൽ, വള്ളിക്കോട്, തുമ്പമൺ, തോട്ടപ്പുഴശേരി പഞ്ചായത്തുകൾ എന്നിവയുടെ പദ്ധതികൾക്കാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവിയുടെ അധ്യക്ഷതയിൽ നടന്ന യോഗം അംഗീകാരം നൽകിയത്. കളക്ടർ ആർ.ഗിരിജ, ആസൂത്രണ സമിതി അംഗങ്ങൾ, തദ്ദേശസ്‌ഥാപന , ഉദ്യോഗസ്‌ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.