തടിയൂർ – ചെട്ടിമുക്ക് റോഡിന് 15 ലക്ഷം

11:35 PM Jan 06, 2017 | Deepika.com
റാന്നി: മാരാമൺ കൺവൻഷന് ഏറെ പ്രയോജനം ചെയ്യുന്ന തടിയൂർ – ചരൽക്കുന്ന് – ചെട്ടിമുക്ക് റോഡിന്റെ അറ്റകുറ്റപ്പണിക്കായി 15 ലക്ഷം രൂപ അനുവദിച്ചതായി രാജു ഏബ്രഹാം എംഎൽഎ അറിയിച്ചു. ഈ റോഡ് തകർന്ന് യാത്ര ദുഷ്കരമായ അവസ്‌ഥയിലായിരുന്നു. കഴിഞ്ഞ ദിവസം നടന്ന മാരാമൺ അവലോകനയോഗത്തിലാണ് റോഡ് പുനരുദ്ധരിക്കുന്നത് സംബന്ധിച്ച ആവശ്യം ഉയർന്നത്. തുടർന്ന് എംഎൽഎ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനുമായി ബന്ധപ്പെട്ടാണ് റോഡ് അടിയന്തര അറ്റകുറ്റപ്പണികൾക്കായി പണം അനുവദിപ്പിച്ചത്.