മരിച്ച നിലയിൽ

11:08 PM Jan 06, 2017 | Deepika.com
തിരുവില്വാമല: സ്വകാര്യ എൻജിനീയറിംഗ് കോളജിലെ വിദ്യാർഥിയെ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് വളയംകിണറ്റില്ലപറമ്പത്ത് അശോകൻറെ മകൻ ജിഷണു പ്രണോയ് (18) ആണ് മരിച്ചത്. ഇന്നലെ നടന്ന പരീക്ഷയിൽ കോപ്പിയടി പിടിച്ചതിന് ഈ വിദ്യാർഥി പിടിയിലായിരുന്നു. ഇതേ തുടർന്നാണ് ആത്മഹത്യചെയ്തതെന്ന് സംശയിക്കുന്നതായി ചേലക്കര സിഐ വിജയകുമാർ പറഞ്ഞു. മൃതദേഹം ഒറ്റപ്പാലം സർക്കാർ ആശുപത്രി മോർച്ചറിയിൽ.