കിണറ്റിൽ മരിച്ചനിലയിൽ

03:48 AM Jan 06, 2017 | Deepika.com
പുന്നയൂർക്കുളം: കാഞ്ഞിരമുക്ക് ക്ഷേത്രത്തിനു സമീപം ആൾമറയില്ലാത്ത കിണറ്റിൽ വീണ് മരിച്ചനിലയിൽ കാണപ്പെട്ടു. മാഞ്ചേരി വീട്ടിൽ കൃഷ്ണൻറെ മകൻ വാസുട്ടിയുടെ മൃതദേഹമാണ് കിണറ്റിൽ കാണപ്പെട്ടത്. ബുധനാഴ്ച രാത്രി ഇയാൾ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതായിരുന്നു. ഇന്നലെ നടത്തിയ തെരച്ചിലിനൊടുവിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. പെരുന്പടപ്പ് പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യയും മൂന്ന് മക്കളുമുണ്ട്.