ഷാർജയിൽ കാറിടിച്ച് യുവാവ് മരിച്ചു

03:48 AM Jan 06, 2017 | Deepika.com
വടക്കാഞ്ചേരി: ഷാർജയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് യുവാവ് മരിച്ചു. പാർളിക്കാട് പത്താംകല്ല് വടക്കേയിൽ അബു മകൻ അഷ്കർ (33) ആണ് മരിച്ചത്. കഴിഞ്ഞദിവസം ജോലി കഴിഞ്ഞ് വന്ന് സുഹൃത്തിൻറെ മുറിയിൽ നിന്ന് മടങ്ങവെ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിക്കുയായിരുന്നു. എട്ടുവർഷത്തോളമായി ഷാർജയിൽ െരഡെവറായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: സബിത മക്കൾ: ഷെഹബാൻ, ഷെഹസാദ്. മൃതദേഹം നാട്ടിലെത്തിച്ച് കബറടക്കം നടത്തി.