മലങ്കര കൺവൻഷൻ: പന്തൽ കാൽനാട്ട് കർമം നടത്തി

02:07 AM Jan 06, 2017 | Deepika.com
എടക്കര: മലങ്കര കത്തോലിക്ക സഭയുടെ ജില്ലാ കൺവൻഷൻ പന്തലിന്റെ കാൽനാട്ട് കർമ്മം ചുങ്കത്തറ മാർ ബസേലിയോസ് നഗറിൽ വൈദീക ജില്ലാ വികാരി ഫാ.ജോൺ മനയിൽ നിർവഹിച്ചു. ജനുവരി 11 മുതൽ 15 വരെയാണ് കൺവൺഷൻ ചുങ്കത്തറയിൽ നടക്കുന്നത്. പ്രാർഥന ശുശ്രൂഷകൾക്ക് ഫാ.തോമസ് തുമ്പയിൽചിറയിൽ, ഫാ.റോയി വലിയപറമ്പിൽ, ഫാ.തോമസ് മേനേക്കാട്ടിൽ, ഫാ.ബോസ്ക്കോ മറ്റത്തിൽ, ഫാ.മാത്യു പളളിക്കുന്നേൽ, ഫാ.ജിമ്മി ചെറുപറമ്പിൽ, എം.ഐ.ഏലിയാസ്, പി.വി.തോമസ്, വി.പി.മത്തായി, ടി.ജി.രാജു എന്നിവർ നേതൃത്വം നൽകി.