പി.എം.പള്ളിപ്പാടിനെ അനുസ്മരിക്കും

02:07 AM Jan 06, 2017 | Deepika.com
മലപ്പുറം: കവിയും സാമൂഹികപ്രവർത്തകനുമായിരുന്ന പി.എം.പള്ളിപ്പാടിനെ അനുസ്മരിക്കുന്ന ചടങ്ങ് ഈ മാസം ഏഴ്, എട്ട് തീയതികളിൽ എടപ്പാൾ വള്ളത്തോൾ വിദ്യാപീഠത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഏഴിന് സാംസ്കാരിക ചരിത്ര രേഖാ പ്രദർശനം അബ്ദുസമദ് സമദാനി ഉദ്ഘാടനം ചെയ്യും. 1955 മുതൽ അരനൂറ്റാണ്ട് പി.എം.പള്ളിപ്പാട് പങ്കെടുത്ത ജില്ലയിലെ സാംസ്കാരിക പരിപാടികളുടെ നോട്ടീസുകൾ, ആയിരത്തോളം പോസ്റ്റ് കാർഡിൽ ലഭിച്ച കത്തുകൾ, ഇന്ത്യയിലെ ചരിത്രപ്രധാന സ്‌ഥലങ്ങളിൽ നിന്ന് ശേഖരിച്ച മണ്ണ്, തീപ്പെട്ടി ചിത്രങ്ങൾ എന്നിവയും പ്രദർശനത്തിലുണ്ടാവും. ഏട്ടിന് അനുസ്മരണ സമ്മേളനം രാവിലെ 10ന് മന്ത്രി കെ.ടി.ജലീൽ ഉദ്ഘാടനം ചെയ്യും.