ഐഎൻടിയുസി മാർച്ച് നടത്തി

02:07 AM Jan 06, 2017 | Deepika.com
പെരിന്തൽമണ്ണ: നോട്ട് നിരോധനത്തിലൂടെ രാജ്യത്തെ തൊഴിലാളികളുടെ ജീവിതം ദുരിതപൂർണമാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോടും ജനാധിപത്യത്തോടും തികഞ്ഞ അപരാധമാണ് കാണിക്കുന്നതെന്നു ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.വി.പ്രകാശ്. സംസ്‌ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം മലപ്പുറം ജില്ലാ ഐഎൻടിയുസി കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ ഹെഡ് പോസ്റ്റോഫീസിനു മുന്നിൽ വച്ച് നടത്തിയ തൊഴിലാളി മാർച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് എൻ.എ.കരീം അധ്യക്ഷത വഹിച്ചു. സംസ്‌ഥാന സെക്രട്ടറിമാരായ സി.ഹരിദാസ്, എം.പി.കല്ലായി മുഹമ്മദലി, വി.പി.ഫിറോസ്, ബെന്നി തോമസ്, പച്ചീരി സുബൈർ എന്നിവർ പ്രസംഗിച്ചു. ജോജി കെ.അലക്സ് സ്വാഗതവും സി.കെ.അബ്ദുൾ റഫീഖ് നന്ദിയും പറഞ്ഞു.