താക്കോൽ കൈമാറി

02:07 AM Jan 06, 2017 | Deepika.com
എടക്കര: പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മുട്ടത്തിൽ അൻവറിന്റെ കുടുംബത്തിന് നിർമിച്ചുനൽകിയ വീടിന്റെ താക്കോൽ യൂത്ത്ലീഗ് സംസ്‌ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വിറലി ശിഹാബ് തങ്ങൾ കൈമാറി. എം.എസ്.എഫ് അഖിലേന്ത്യ പ്രസിഡന്റ് ടി.പി.അഷ്റഫലി, ഇസ്മായിൽ മൂത്തേടം, സി.എച്ച്.മുഹമ്മദ് ശാഫി, മുജീബ് ശാന്തിപുരം, കബീർ പനോളി, കെ.ആയിശക്കുട്ടി എന്നിവർ സംബന്ധിച്ചു.