തിരുനാൾ മഹോത്സവം ഇന്ന് ആരംഭിക്കും

02:07 AM Jan 06, 2017 | Deepika.com
നെന്മിനി: നെന്മിനി സെന്റ് ജോസഫ് ദേവാലയത്തിൽ ഇടവക മധ്യസ്‌ഥനായ വിശുദ്ധ യൗസേപ്പ് പിതാവിന്റെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും തിരുനാൾ മഹോത്സവം ഇന്ന് ആരംഭിക്കും. വൈകുന്നേരം നാലിന് ദിവ്യബലി, തുടർന്ന് സെമിത്തേരി സന്ദർശനം. ഏഴിന് ഉച്ചക്ക് ശേഷം മൂന്നിന് തിരുസ്വരൂപപ്രതിഷ്‌ട 4.30ന് താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിലിനു സ്വീകരണം.

അഞ്ചിന് ആഘോഷമായ വിശുദ്ധ കുർബാന, പ്രസംഗം എന്നിവ നടക്കും. ബിഷപ്് മുഖ്യകാർമകത്വം വഹിക്കും. തുടർന്ന് സ്നേഹവിരുന്ന്. എട്ടിന് രാവിലെ പത്തിന് ആഘോഷമായ തിരുനാൾ കുർബാന, പ്രസംഗം എന്നിവ നടക്കും. ഫാ.ഡോ.ജേക്കബ് അരീത്തറ കാർമികനായിരിക്കും. 12ന് പ്രദക്ഷിണം, സമാപനാശിർവാദം എന്നിവ ഉണ്ടായിരിക്കും.