വാഹനാപകടങ്ങളിൽ ആറു പേർക്ക് പരിക്ക്

02:07 AM Jan 06, 2017 | Deepika.com
പെരിന്തൽമണ്ണ: മങ്കടയിൽ ഓട്ടോയും ബൈക്കും കൂട്ടിമുട്ടി കടന്നമണ്ണ കൊരലിയിൽ വീട്ടിൽ ഷിബില (19), അമ്പലപ്പാറയിൽ ബൈക്ക് മറിഞ്ഞ് പാലപ്പുറം കല്ലിടുമ്പിൽ വീട്ടിൽ ശിവൻ (39), ത്യക്കടീരിയിൽ പിക്കപ്പ് ലോറിയിടിച്ച് തൃക്കടീരി തളിയൻതൊടി വീട്ടിൽ ഫാത്തിമഫാരിദ (7), കരുവാരക്കുണ്ടിൽ കാർ മരത്തിലിടിച്ച് കരുവാരക്കുണ്ട് ഉപ്പത്തിൽ വീട്ടിൽ ബാദഷ (38), തൂതയിൽ ബൈക്ക് മറിഞ്ഞ് തൂത കൊല്ലത്ത് വീട്ടിൽ സക്കീർഹുസൈൻ (35), മണ്ണാർക്കാട് വാഹനാമിടിച്ച് പരിക്കുപറ്റി ജെല്ലിപ്പാറ ചീനീക്കലാടി വീട്ടിൽ രവിദാസ് (35) എന്നിവരെ മൗലാനാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.