ആയുർദൈർഘ്യത്തിൽ കേരളം മുന്നിൽ: മന്ത്രി

02:07 AM Jan 06, 2017 | Deepika.com
നിലമ്പൂർ: ആയുഷ്ദൈർഘ്യത്തിൽ കേരളം മുന്നിലെന്ന് മന്ത്രി കെ രാജു. നഗരസഭയിലെ വല്ലപ്പുഴ ഡിവിഷനിലെ മയ്യംതാനി ഗ്രൗണ്ടിൽ നടന്ന വയോജനങ്ങളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

വികസിത രാജ്യങ്ങളേക്കാൾ ആയുസ്ദൈർഘ്യം കേരളത്തിലെ ജനങ്ങൾക്കാണുള്ളത്. ശരാശരി 56 വയസായിരുന്നു പണ്ട് ഇന്നത് 76 ആയി ഉയർന്നത്തായും അദ്ദേഹം പറഞ്ഞു. സംസ്‌ഥാനത്തിന് തന്നെ മാതൃകയായ പദ്ധതിയെ സർക്കാരിന് വേണ്ടി അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. 248 പേരാണ് സംഗമത്തിൽ പങ്കെടുത്തത്. അഞ്ചുപേർ 90 വയസിന് മുകളിൽ പ്രായമുള്ളവരായിരുന്നു. ഇവരെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു.

പി.വി.അൻവർ എംഎൽഎ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ പത്മിനി ഗോപിനാഥ്, യുവകലാസാഹിതി ജില്ല പ്രസിഡന്റ് എ.പി. അഹമ്മദ്, ഡിവിഷൻ കൗൺസിലർ പി.എം. ബഷീർ, ഗോവർദ്ധൻ പൊറ്റേക്കാട്, പി.പി.സുനീർ, കെ.മനോജ്, മേരിമാത ഡയറക്ടർ സിബി വയലിൽ, വിഎംആർപി തങ്കച്ചൻ കടപ്രയിൽ എന്നിവർ പങ്കെടുത്തു.