രൂപരേഖ സമർപ്പിച്ചു

02:07 AM Jan 06, 2017 | Deepika.com
നിലമ്പൂർ: വർഷങ്ങളായി പൂട്ടിക്കിടക്കുന്ന നിലമ്പൂർ വുഡ് ഇൻഡസ്ട്രീസ് ജൈവശാസ്ത്ര ഉദ്യാനമാക്കുന്നതിനുള്ള പദ്ധതി രൂപരേഖ വനം വകുപ്പ് മന്ത്രി കെ.രാജുവിന് സിസിഎഫ്എൽ ചന്ദ്രശേഖർ കൈമാറി. പി.വി.അൻവർ എംഎൽഎയുടെ നിർദേശപ്രകാരമാണ് കെഎഫ്ആർഐ വിശദമായ രൂപരേഖ തയാറാക്കിയത്.

പദ്ധതി നടപ്പിലായാൽ ശാസ്ത്രഗവേഷണത്തിനും ടൂറിസത്തിനും ഉപയോഗ്യമാം വിധം മാറ്റിയെടുക്കാനാകും. ഉപയോഗശൂന്യമായി കിടക്കുന്ന ക്വാർട്ടേഴ്സുകൾ നവീകരിച്ചാൽ വിനോദസഞ്ചാരികൾക്ക് താമസിക്കുന്നതിനുൾപ്പെടെ നൽകാനുമെന്ന കാര്യം ശ്രദ്ധയിൽ പെടുത്തിയ പി.വി.അൻവറിനോട് അക്കാര്യം പരിഗണിക്കാമെന്നും മന്ത്രി പറഞ്ഞു. വുഡ് ഇൻഡസ്ട്രീസിന്റെ പ്രവർത്തിച്ചിരുന്ന കെട്ടിടവും മന്ത്രി സന്ദർശിച്ചു.