കോൺഗ്രസ് നേതൃത്വത്തിൽ പോസ്റ്റ് ഓഫീസ് മാർച്ച് ഇന്ന്

11:34 PM Jan 05, 2017 | Deepika.com
പത്തനംതിട്ട: കറൻസി പിൻവലിച്ചതിലൂടെ രാജ്യത്തുണ്ടായിരിക്കുന്ന സാമ്പത്തിക അരക്ഷിതാവസ്‌ഥയിൽ പ്രതിഷേധിച്ചും സാമ്പത്തിക ദുരിതം അനുഭവിക്കുന്ന രാജ്യത്തെ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും അഖിലേന്ത്യോ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് പത്തനംതിട്ട ഹെഡ്പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും പിക്കറ്റിംഗും നടത്തും. രാവിലെ 10ന് രാജീവ് ഭവനിൽ നിന്നാരംഭിക്കുന്ന മാർച്ച് ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പിക്കറ്റിംഗ് കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.

ഡിസിസി പ്രസിഡന്റ് ബാബു ജോർജ് അധ്യക്ഷത വഹിക്കും. ഉദ്ഘാടന സമ്മേളനത്തിനു ശേഷം പ്രവർത്തകർ ഹെഡ് പോസ്റ്റാഫീസ് പിക്കറ്റ് ചെയ്ത് അറസ്റ്റുവരിക്കും. സമ്മേളനത്തിൽ കോൺഗ്രസിന്റെയും പോഷക സംഘടനകളുടെയും സംസ്‌ഥാന ജില്ലാ നേതാക്കൾ പ്രസംഗിക്കും.

മാർച്ചിന്റെ മുന്നോരുക്കങ്ങളുടെ ഭാഗമായി ജില്ലയിലെ 63 മണ്ഡലം കമ്മിറ്റികളും യോഗം ചേർന്ന് പ്രവർത്തരെ പത്തനംതിട്ടയിൽ എത്തിക്കുന്ന നടപടികൾ പൂർത്തിയാക്കി. ഇതിനുള്ള മുന്നൊരുക്കങ്ങൾ ഇന്നലെ മണ്ഡലം കമ്മിറ്റികളുടെ നേതൃത്തിൽ നടത്തി.