ബാഗു തട്ടിയെടുത്തയാൾ പിടിയിൽ

11:34 PM Jan 05, 2017 | Deepika.com
ശബരിമല: ശുചീകരണത്തിന് എന്ന വ്യാജേന തീർഥാടകന്റെ പണം അടങ്ങിയ ബാഗ് അപഹരിച്ച കേസിൽ ശുചീകരണ തൊഴിലാളി അറസ്റ്റിൽ. തമിഴ്നാട് സേലം ആത്തൂർ നാവാക്കുറുച്ചി വടക്കൻ തെരുവിൽ മപ്പു (45) വാണ് അറസ്റ്റിലായത്. സോപാനത്തുനിന്നും ബുധനാഴ്ച രാത്രി പത്തിന് സന്നിധാനം എസ്ഐ കെ.എസ്. ഗോപകുമാറാണ് ഇയാളെ പിടികൂടിയത്. സംശയാസ്പദമായ സാഹചര്യത്തിൽ ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗ് പരിശോധിച്ച് ചോദ്യം ചെയ്തതിലൂടെയാണ് ഇയാൾ വിവരങ്ങൾ തുറന്നുപറഞ്ഞത്. ദർശനത്തിനെത്തിയ ആലത്തൂർ കണ്ണാമ്പറ ആശാരി പറമ്പിൽ വീട്ടിൽ വിശ്വംഭരന്റെ ബാഗാണ് ഇതെന്ന് പോലീസ് കണ്ടെത്തി. കഴിഞ്ഞ ബുധനാഴ്ചയാണ് വിശ്വംഭരൻ ദർശനത്തിനെത്തിയത്.